Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Youths

Idukki

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ം: മൂ​ന്നു യുവാക്കൾ പി​ടി​യി​ൽ

കാ​യം​കു​ളം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ ശേ​ഷം തെ​റ്റി​ദ്ധ​രി​പ്പി​ച്ച് നി​യ​മ​വി​രു​ദ്ധ ഗ​ര്‍​ഭ​ച്ഛി​ദ്രം ന​ട​ത്തി​യ കേ​സി​ല്‍ മൂ​ന്നു പേ​ർ പി​ടി​യി​ൽ.

പെ​ണ്‍​കു​ട്ടി​ക്ക് 16 വ​യ​സു​ള്ള​പ്പോ​ള്‍ മു​ത​ല്‍ ഒ​ന്നാം പ്ര​തി​യാ​യ അ​ഭി​ജി​ത്ത് (21) എ​ന്ന​യാ​ൾ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്ന​താ​യാ​ണ് കേ​സ്.
18-ാം വ​യ​സി​ല്‍ പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യി. ഗ​ര്‍​ഭി​ണി​യാ​യ വി​വ​രം അ​റി​ഞ്ഞ​തോ​ടെ ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ പ്ര​തി​ക​ള്‍ ആ​സൂ​ത്രി​ത​മാ​യി നീ​ങ്ങി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കാ​യം​കു​ളം പ്ര​താം​ഗ​മൂ​ട് ജം​ഗ്ഷ​നി​ലെ മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ ഉ​ട​മ അ​ന​സ് (45), അ​ഭി​ജി​ത്തി​ന്‍റെ ബ​ന്ധു കൂ​ടി​യാ​യ അ​ജി​ത്ത് എ​ന്നി​വ​രും പി​ടി​യി​ലാ​യി. ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും വ​ള​ര്‍​ച്ച​യ്ക്കും ന​ല്ല​താ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​ക്ക് അ​ബോ​ർ​ഷ​ന്‍ ഗു​ളി​ക​ക​ള്‍ ന​ല്‍​കി​യെ​ന്നാ​ണ് കേ​സ്.

2026 ഫെ​ബ്രു​വ​രി 26-നാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍ ചേ​ര്‍​ന്ന് ആ​രോ​ഗ്യ​ത്തി​നു​ള്ള മ​രു​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു ഗു​ളി​ക​ക​ള്‍ ന​ല്‍​കി​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രേ പോ​ക്സോ കേ​സ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം റി​മാ​ൻഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Latest News

Corehub Up